സോളാര്‍ക്കേസില്‍ ബ്രിട്ടാസ് ഇടനിലക്കാരനായത് ലൈംഗിക കേസില്‍പെട്ട ജോസ് തെറ്റയില്‍ എംഎല്‍എയെ രക്ഷിക്കാന്‍

തിരുവനന്തപുരം: സോളാര്‍ക്കേസില്‍ ബ്രിട്ടാസ് ഇടനിലക്കാരനായത് ലൈംഗിക കേസില്‍പെട്ട എംഎല്‍എയായിരുന്ന ജോസ് തെറ്റയിലിനെ രക്ഷിക്കാന്‍. അന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയാതെ നടത്തിയ നീക്കം ഇപ്പോള്‍ എല്‍ഡിഎഫില്‍ വന്‍ വിദാമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ഫിലിപ്പ് അടക്കം വിഷയത്തില്‍ പ്രതികരിച്ചതോടെ സോളാര്‍കേസില്‍ ആര്‍ക്കുവേണ്ടിയാണ് സമരം പിന്‍വലിച്ചത് എന്ന ചോദ്യം ഉണ്ടായി.
സോളാര്‍ കേസില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍ഡിഎഫിന്റെ സമര പന്തലില്‍ നിരാഹാരത്തിലായിരുന്ന അന്നത്തെ അങ്കമാലി എംഎല്‍എയായിരുന്ന ജോസ് തെറ്റയിലിനെ ലൈംഗിക കേസില്‍ അറസ്റ്റ് ചെയ്യാല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണ് സോളാര്‍ സമരം പിന്‍വലിച്ച് എല്‍എഡിഎഫ് തടിയൂരിയത്. ഇത് എല്‍ഡിഎഫിന് വലിയ നാണക്കേട് ഉണ്ടാക്കുകയും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു.
2012 ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാര്‍ കേസില്‍ സംസ്ഥാന രാഷ്ടീയം കൊടുംബിരികൊണ്ടിരിക്കുബോഴാണ് എല്‍.ഡി.എഫ് എംഎഎല്‍എയായിരുന്ന ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണകേസ് ഉണ്ടാകുന്നത്.സംസ്ഥാന രാഷ്ടീയത്തില്‍ വലിയ ചലനങ്ങള്‍ അന്ന് ഉണ്ടാക്കിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ പിടിച്ചുനിര്‍ത്തുന്നതില്‍ ജോസ് തെറ്റയില്‍ കേസ് കാരണമായി.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിമുടി പതറിയിരുന്ന സമയത്തായിരുന്നു തെറ്റയിലിന്റെ ലൈംഗികാരോപണക്കേസ് ഉമ്മന്‍ചാണ്ടി അറിയുന്നത്.
ഉടന്‍ തന്നെ ഉമ്മന്‍ചാണ്ടി തന്റെ അതീവ വിശ്വസ്ഥനും തൃക്കാക്കര എംഎല്‍എയുമായ ബെന്നിവെഹ്നാനെ ഇതിന്റെ വിശാദാംശങ്ങള്‍ അറിയുന്നതിന് ചുമതലപ്പെടുത്തി. ബെന്നിബെഹ്നാന്‍ പരാതിക്കാരിയെ ബന്ധപ്പെടുകയും തെളിവുകള്‍ ശേഖരിക്കുകയും പരാതി ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
സോളാര്‍ സമരത്തില്‍ സെക്രട്ടേറിയേറ്റിലെ സമരപന്തലില്‍ അന്നത്തെ പാര്‍ട്ടിസെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കമുള്ള സിപിഎമ്മിന്റെയും എല്‍ഡി.എഫിന്റെയും നേതാക്കള്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ എംഎല്‍എയായ ജോസ് തെറ്റയിലും സമര പന്തലില്‍ നിരാഹാരത്തിലായിരുന്നു. സമര പന്തലില്‍ നിന്ന് ജോസ് തെറ്റയിലിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് എല്‍ഡിഫ് കണ്‍വീനര്‍ പോലും അറിയാതെ സോളാര്‍ സമരം നിലച്ചത്.
എന്നാല്‍ ലൈംഗികാപവാദക്കേസില്‍ പരാതിക്കാരിയെ വന്‍ തുക ഓഫര്‍ നല്‍കി സര്‍ക്കാരിനുവേണ്ടി കോണ്‍ഗ്രസ് കൂട്ടുപിടിക്കുകയായിരുന്നു. പരാതിക്കാരിക്ക് നല്‍കാമെന്ന് ഏറ്റ തുക നല്‍കാത്തതിനാല്‍ പരാതിക്കാരി ബെന്നി ബഹ്നാന്‍ എംപിക്കെതിരെ ആലുവ റൂറല്‍ എ.എസ്പിക്ക് നല്‍കി. പാരാതിക്കാരിക്ക് നല്‍കാമെന്ന് ഏറ്റിരുന്ന 15 കോടിയില്‍ ഒന്ന് കോടി 28 ലക്ഷമാണ് നല്‍കിയത്. ഇതില്‍ 28 ലക്ഷം രൂപ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടാണ് കിട്ടിയതെന്നും പരാതിക്കാരി എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ബാക്കി തുക നല്‍കാതെ ബെന്നിബഹ്നാന്‍ തട്ടിച്ചുമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഇത് സംബന്ധിച്ച് പല തവണ ബെന്നിബെഹ്നാനുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ പണം തരാതെ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 15 കോടി സെറ്റില്‍മെന്റ് നടത്തിയതെന്നും അത് വിശ്വസ്ഥനായിരുന്ന ബെന്നിബെഹ്നാനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ചോദിക്കുബോഴെല്ലാം ബെന്നിബെഹ്നാല്‍ ഒഴിഞ്ഞ് മാറുകയും ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2019 ലോക്സഭാ ഇലക്ഷനില്‍ പരാതിക്കാരെ ബെന്നിബെഹ്നാനെതിരെ ചാലക്കുടിയില്‍ മത്സരിച്ചിരുന്നു. അപ്പോഴും താന്‍ ജയിക്കുമെന്നും ജയിച്ചാല്‍ ഉടന്‍ പണം തരാമെന്നുമാണ് ബെന്നി ബെഹ്നാല്‍ പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പരാതികാരിക്ക് പണം നല്‍കാത്തതിനാലാണ് ഏറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.
ഇതിനാണ് തനിക്ക് പതിനഞ്ച് കോടി രൂപ ഓഫര്‍ ചെയ്തത്. അതില്‍ ആദ്യം തന്നെ ബെന്നി ബെഹ്നാന്‍ ഒരു കോടി രൂപ നല്‍കി. പിന്നീട് അന്നത്തെ ആഭ്യന്തമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ട് 28 ലക്ഷം കൂടി വാങ്ങി നല്‍കി. അതിന് ശേഷം നല്‍കാമെന്ന് ഏറ്റ തുത നല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.