ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും: പ്രധാനമന്ത്രി

ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ആരംഭിച്ചു.
ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാന്‍ജിനില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദര്‍ശനത്തിനായാണ് മോദി ചൈനയില്‍ എത്തിയത്.
ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ചൈന സന്ദര്‍ശനമാണിത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടി വളരെ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നികുതി വിഷയത്തില്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഈ സന്ദര്‍ശനത്തെ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈന സന്ദര്‍ശനം.