പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോട്ടയത്ത് ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനയല്ലായെന്ന വിഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് പ്രകടനം.
കോണ്‍ഗ്രസിന്റെ ഭാഗമാണ് ഐഎന്‍ടിയുസിയു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. . വിഡി സതീശന് പ്രസ്താവന തിരുത്തണമെന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുള്ളത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പിപി തോമസ് പറഞ്ഞു. വിഡി സതീശന് ഇന്ന് കോട്ടയം സന്ദര്‍ശിക്കാനിരിക്കെയാണ് ഐഎന്‍ടിയുസി പ്രതിഷേധം.
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഹര്ത്താലായെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പണിമുടക്കിന്റെ ഭാഗമായിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വിഡി സതീശന് പറഞ്ഞിരുന്നു. എന്നാല്‍ പ്രകടനത്തെ ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരന് തളളിപറഞ്ഞു. ഇത്തരത്തിലുളള പ്രകടനം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.