കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. ഒരു സീറ്റിലേക്കാണ് ഒഴിവ് വന്നിരുവെങ്കിലും ഒരു ഡസനിലേറെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഒടുവില്‍ ഹൈക്കമന്റ് ഇടപെട്ട സയവായത്തിലെത്തുകയായിരുന്നു. ജെ.ബി.മേത്തറുള്‍പ്പെടെ മൂന്ന് പേരുകളാണ് കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ ഹൈക്കന്റിന് കൈമാറിയത്. എം.ലിജു, ജെയ്‌സന്‍ ജോസഫ് എന്നിവരായിരുന്നു മറ്റുരണ്ടുപേര്‍. എം.ലിജുവിനെയായിരുന്നു സുധാകരന്‍ പിന്തുണച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണ ജെ.ബി.മേത്തറിനായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എ.എ റഹീമും സന്തോഷ് കുമാറും പത്രിക നല്‍കിയിട്ടു കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതിരുന്നത് പാര്‍ട്ടിക്കുളളില്‍ നിന്നു പോലും. വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.