തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കാണണമെന്നാണ് ആഗ്രഹമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. തരൂരിന് അടിത്തട്ടില്‍ ബന്ധങ്ങളില്ല, പ്രവര്‍ത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദത്തോട് യോജിക്കുന്നില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്. തരൂര്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നതായും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
‘കോണ്‍ഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്‌കാരം അവസാനിപ്പിക്കണം. കേരളത്തിലെ നേതാക്കള്‍ തരൂരിനെ പിന്തുണക്കാത്തത് ശരിയല്ലെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.