എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ പണി: ജഡ്ജി ഹണി എം വര്‍ഗീസ്

എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വര്‍ഗീസ്. സമൂഹത്തോടാണ് പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്തമെന്നും ഹണി എം വര്‍ഗീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമ വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കണ ക്ലാസിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
പൊലീസ് കൊണ്ടുവരുന്ന പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കല്ല പ്രോസിക്യൂട്ടറുടെ ജോലി. ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറാകണം. അതിന് പഴി കേള്‍ക്കുമെന്ന ഭീതി പലര്‍ക്കുമുണ്ട്. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്തം സമൂഹത്തോടാണ്. ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതി പലകുറി വ്യക്തമാക്കിയതാണെന്നും അവര്‍ പറഞ്ഞു. നടി ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്.

Leave a Reply

Your email address will not be published. Required fields are marked *