കോഴിക്കോട് :മാധ്യമങ്ങൾക്ക് ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലേക്ക് എത്തുന്നതും മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ ഇല്ലാതെ ജനാധിപത്യം ഇല്ല. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങൾ. വിമർശനങ്ങൾ ഉയരുമ്പോഴും നമ്മുടെ മാധ്യമങ്ങൾ ആ ചുമതല നന്നായി നിർവഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭരണഘടനയനുസരിച്ചു മാത്രമേ ന്യായാധിപർക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ
നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് നീതി നടപ്പാക്കുകയാണ് ന്യായാധിപന്റെ കടമ. നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ന്യായാധിപന്റെ ഇടപെടലുകളും ആവശ്യമാണ്. എന്നാൽ, ആ വിധികൾ ജനങ്ങൾ അറിഞ്ഞില്ലെങ്കിൽ സമൂഹത്തിൽ ഒരു തരത്തിലുമുള്ള ചലനവുമുണ്ടാക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.