തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപിയുടെ വിലക്കിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ മുരളീധരന് എംപി. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണ്. നടന്നത് എന്തെന്ന് എല്ലാവര്ക്കും അറിയാമെന്നും കെ മുരളീധരന് എംപി കോഴിക്കോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് എന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നലെ സംഭവിച്ചത്. അത് ഭാവിയില്‍ ആവര്‍ത്തിക്കാതെ നോക്കുക. കെപിസിസി പ്രസിഡന്റിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വാക്ക്. അത് അനുസരിച്ച് സുധാകരന് പറഞ്ഞത് ആര്‍ക്കും വിലക്കില്ല, പാര്‍ട്ടി പരിപാടിയില്‍ ഏത് നേതാവിനേയും പങ്കെടുപ്പിക്കാം എന്നാണ്.’ കെ മുരളീധരന് പറഞ്ഞു.