തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നു തെളിയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജീവിതത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വാക്കാണ് എനിക്കുമേല്‍ കെട്ടിവച്ചത്. ഞാനും പ്രതിപക്ഷ നേതാവും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. ഞാനും സതീശനും തമ്മില്‍ അഭിപ്രായ വ്യാത്യാസമൊന്നുമില്ല. ഞാന്‍ പറയുന്ന അഭിപ്രായങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാകാം. അതു ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണ്. അത് ഐക്യകുറവിന്റെ ലക്ഷണമല്ല” സുധാകരന് പറഞ്ഞു.ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാന്‍ സമരാഗ്നിയിലൂടെ സാധിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വ്യക്തമാക്കി. കണ്ണൂരില്‍ കെ.സുധാകരന് തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ഞാന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങും. എന്നാല്‍ എംപി സ്ഥാനത്തേക്കു മത്സരിക്കാന്‍ എനിക്കു ആഗ്രഹമില്ലെന്നും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നും അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ട്.