കല്ലറ ഗോപന് സംഗീതപ്രഭ അവാര്‍ഡ്

തിരുവനന്തപുരം മ്യൂസിക് ക്ലബിന്റെ ഈ വര്‍ഷത്തെ സംഗീതപ്രഭ അവാര്‍ഡ് ഗായകന്‍ കല്ലറ ഗോപന് നല്‍കുമെന്ന് ക്ലബ് പ്രസിഡണ്ട് ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

സംഗീതസൂനം അവാര്‍ഡ് വൈശാഖ് ശങ്കര്‍, അമൃത കെ.എസ് നായര്‍ എന്നിവര്‍ക്കാണ്. മുതിര്‍ന്ന ഗായകന്‍ ഉദയകുമാറിനെ ആദരിക്കും.

സെപ്തമ്പര്‍ 21 ന് ഞായര്‍ 5 മണിക്ക് തമ്പാനൂര്‍ പി.ടി.സി ടവറില്‍ നടക്കുന്ന സംഗീത സന്ധ്യയില്‍ വെച്ച് കവി പ്രഭ വര്‍മ്മ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഡോ.എം. അയ്യപ്പന്‍ ചെയര്‍മാനും ബിജു ജേക്കബ്, അഞ്ജു നമ്പൂതിരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.