സിനിമാ താരവും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്ഹാസന് ശനിയാഴ്ച ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. ഡല്‍ഹിയില്‍ പര്യടനം നടക്കവേയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ ഭാഗമായത്. തലസ്ഥാനത്ത് ശക്തിപ്രകടിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും നടത്തുന്ന വെറുപ്പ് നിറഞ്ഞ കമ്പോളത്തില്‍ കോണ്‍ഗ്രസ് സ്നേഹത്തിന്റെ കട തുറക്കുമെന്ന് ഡല്‍ഹിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച യാത്ര 108.ാംദിവസമാണ് ഡല്‍ഹിയില്‍ എത്തുന്നത്. ബദര്‍പൂര്‍ വഴി ഡല്‍ഹില്‍ എത്തിയ യാത്ര 22 കിലോ മീറ്റര്‍ സഞ്ചരിച്ച് ചെങ്കോട്ടയില്‍ അവസാനിക്കും. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നീ നേതാക്കള്‍ യാത്രയില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ അണിനിരന്നത്.