കെഎംസിസി മനുഷ്യസ്നേഹത്തിൻ്റെ മാതൃക : എകെഎം അഷ്റഫ് എം എൽ എ

പൂവച്ചൽ: മനുഷ്യ സ്നേഹത്തിൻ്റെയും ചേർത്ത് പിടിക്കലിൻ്റെയും മാതൃക ആണ് കെഎംസിസി എന്ന് എകെഎംഅഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു.നാല് മാസം മുമ്പ് സൗദിഅറേബ്യയിലെ അൽബഹയിൽ സുഹൃത്തുക്കളുമായി ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ഷജീമിൻ്റെ കുടുംബത്തിന് കെഎംസിസി യുടെ സുരക്ഷസ്കീം നൽകിയ ആറ്ലക്ഷം രൂപയുടെ ചെക്ക് ഷജീമിൻ്റെ വീട്ടിൽഎത്തി കുടുംബത്തിന് കൈമാറുകയായിരുന്നു
എംഎൽഎ. 75 വയസ്സുള്ള മാതാവ് സുബൈദയും ഭാര്യ നജീമയും മക്കളായ അഫ്‌സിൻ,റയാൻ എന്നിവർ ഉൾപ്പെട്ടതാണ് കുടുംബം.
ഷജീമിൻ്റെ മരണത്തെ തുടർന്ന് ഏറെ സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്ന കുടുംബതിന് ആശ്വാസം ആയി ഈ സഹായനിധി
മുസ്‌ലീം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് എ എ അസീസ്,
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കട്ടക്കോട് തങ്കച്ചൻ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്
ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി
ഷമീർ പൂവച്ചൽ,
ഫറാസ് മാറ്റപ്പള്ളി, ഷമീം പള്ളിവേട്ട, മുഹമ്മദ് ഇസ്മായിൽ,
എം എം കുഞ്ഞ്,
റിയാസ് മുഹമ്മദ്,
താഹ കാപ്പിക്കാട്,
റഹ്മാൻ,റഷീദ്,
ബദുഷാൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനൂപ് കുമാർ,
ലിജു സമുവൽ,
രാഘവലാൽ,
നൗഷാദ്,സലീം,സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.