വിസ്മയ്ക്ക് നീതി; സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെക്ഷന്‍ കോടതി

കൊല്ലം: ബിഎഎംഎസ് വിദ്യാര്‍ഥി നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതിയായ.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും.
സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടല്‍, സ്വീകരിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. കേസില്‍ കോടതി 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖയും 12 തൊണ്ടി മുതലും വിശദമായി പരിശോധിച്ചു.
വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ്. സംഭവത്തെത്തുടര്‍ന്ന് കിരണ്‍കുമാറിനെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
ദക്ഷിണമേഖലാ ഐജി ആയിരുന്ന അര്‍ഷിത അട്ടല്ലൂരിയുടെ നേരിട്ടുള്ള അന്വേഷണത്തില്‍ ഡിവൈഎസ്പി രാജ്കുമാറിന്റെയും പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജിന്റെ സേവനങ്ങളും വിസ്മരിക്കാനാകില്ല. കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ ഇവരെ നിയമിച്ചത്. മകള്‍ നഷ്ടപ്പെട്ട് 11 മാസവും 2 ദിവസത്തിനിപ്പുറം കേസില്‍ വിസ്മയ്ക്ക് നീതി ലഭിച്ചുവെന്നാണ് വിസ്മയുടെ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടത്.