എം.ജി സര്‍വ്വകലാശാല കലോത്സവത്തിനിടെ അക്രമണം;ഒരു കെ.എസ്.യു പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട : പത്തനംതിട്ടയില്‍ നടക്കുന്ന എം.ജി സര്‍വ്വകലാശാല കലോത്സവത്തിനിടെ കെ.എസ്.യു അക്രമം. റോയല്‍ ഓഡിറ്റോറിയത്തില്‍ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇടപെട്ട പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കെ എ പി – 3 ലെ പോലീസുകാരന്‍ മോഹനകൃഷ്ണന്റെ കീഴ്ച്ചുണ്ടിന് മുറിവേറ്റു. പോലീസുകാരനെ കല്ലുകൊണ്ട് ഇടിച്ച കെ എസ്.യു പ്രവര്‍ത്തകന്‍ ഹാഫിസ് പിടിയിലായിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുനേരെ കെ.എസ്.യു ആക്രമണം നടത്തുകയായിരുന്നുവെന്ന് ആരോപണമുണ്ട്.