കെ ടി യു വി സി നിയമനം; അപാകതയില്ല, സര്‍ക്കാര്‍ ഹര്‍ജി തളളണമെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍

കേരള സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം. സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തവര്‍ക്ക് യു ജി സി ചട്ട പ്രകാരം ചുമതല നല്‍കാനാകില്ല.
സിസ തോമസിന്റെ നിയമനം സുപ്രീം കോടതി വിധിക്കും യു ജി സി ചട്ടങ്ങള്‍ക്കും വിധേയമായാണ് നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഹരജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഗവര്‍ണര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
സിസ തോമസിനെ വി സിയാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹരജി. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.