കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.
വ്യാഴാഴ്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.