പി.വി അന്‍വറിനെതിരെ പണിവരുന്നു, ഫോണ്‍ ചോര്‍ത്തിയതിന് കുറ്റകരമെന്ന് നിയമ വിദഗ്തർ

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട ഭരണപക്ഷ എം എല്‍ എ ആയ പി വി അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി വി ശശിക്കുമെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചത്. ഫോണ്‍ ചോര്‍ത്തിയെന്ന് ഒരാള്‍ പരസ്യമായി അംഗരീകരിച്ചിട്ടും കേരള പൊലീസോ മുഖ്യമന്ത്രിയോ അത് കേട്ട ഭാവം ഇതുവരെ നടിച്ചിട്ടല്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ നിയമം പറയുന്നത് ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ച പി വി അന്‍വര്‍ ശിക്ഷയ്ക്ക് വിധേയനാകണം എന്നാണ്. നിയമ വിദതരുടെ അഭിപ്രായം. അവര്‍ ഇതേ കുറിച്ച് പറയുന്നതിങ്ങനെ.

ഭാരതീയ സാക്ഷി അതിനിയം-2023 സെക്ഷന്‍ 21 പ്രകാരം ഒരാള്‍ താന്‍ ഫോണ്‍ ടാപ്പിംഗ് നടത്തി എന്ന് ഏതെങ്കിലും സാഹചര്യത്തില്‍ നേരത്തേ സമ്മതിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം പിന്നീട് കോടതിക്ക് മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. അയാള്‍ നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്ക് വിധേയനാകും എന്നാണ് നിയമം പറയുന്നത്. ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അയാളുടെ ടെലിഫോണ്‍ ഉപയോഗവു, അതിനുള്ള സുരക്ഷയും. ആകയാല്‍ ഇന്ത്യന്‍ ഭരണഘടനയുടെആര്‍ട്ടിക്കിള്‍ 21 പ്രകാരം ഫോണ്‍ ടാപ്പിംഗ് സ്വകാര്യതാലംഘനവും ശിക്ഷാര്‍ഹവുമാണ്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫോണ്‍ ടാപ്പിംഗ്. ആര്‍ക്കൊക്കെ ഏതെല്ലാം സാഹചര്യത്തിലാണ് ഫോണ്‍ ടാപ്പിംഗ് അനുവദനീയമായത് ? വിപരീതമായി അത് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തൊക്കെയാണ് ? ഇതേക്കുറിച്ച് ഒരു പരിശോധന ഇപ്പോള്‍ അന്ത്യന്തം അനിവാര്യമാണെന്ന് തന്നെ കരുതുന്നു. 1885-ലെ ടെലഗ്രാഫിക് ആക്ട് ഇല്ലാതാക്കിയിട്ടാണ് പകരം 2023, ഡിസംബര്‍ 20-ന് ടെലിക്കമ്മ്യൂണിക്കേഷന്‍ ബില്‍ ലോക് സഭ പാസ്സാക്കി. പിറ്റേ ദിവസം തന്നെ രാജ്യസഭയും അത് പാസ്സാക്കിയെടുത്തു. ടെലികോം മേഖലയ്ക്ക് തന്നെ സമഗ്രമായ ഒരു ചട്ടക്കൂടാണ് പ്രസ്തുത ബില്‍ എന്നു പറയാതെ വയ്യ.

ടാപ്പിംഗിന് ആര്‍ക്കാണ് അധികാരം

ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭ്യന്തര സെക്രട്ടറിയുടെയോ,ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിന്റെ ആഭ്യന്തര സെക്രട്ടറിയുടെയോ അംഗീകൃത ഉത്തരവില്ലാതെ ടെലിഫോണുകള്‍ ടാപ്പ് ചെയ്യുന്നത് കുറ്റകരമാണ്. അംഗീകൃത ഏജന്‍സികള്‍ക്കും രണ്ട് മാസത്തേക്ക് മാത്രമാണ് അനുമതി പറയുന്നത്. പുതുക്കിയില്ലെങ്കില്‍ അധികാരം ഇല്ലാതാകുന്നതാണ്.

ഫോണ്‍ ടാപ്പിംഗ് പ്രവര്‍ത്തിക്കുന്നത്

പ്രത്യേക ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരാളുടെ ഫോണ്‍ സംഭാഷണം നിയമവിരുദ്ധമായി, രഹസ്യമായി കേള്‍ക്കുന്ന പ്രവര്‍ത്തനമാണ് ഫോണ്‍ ടാപ്പിംഗ്. ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് സംഭാഷണം വയര്‍ ടാപ്പ് ചെയ്യും. വയറില്‍ ടാപ്പ് ചെയ്യുന്നതിലൂടെ ഏജന്റുമാര്‍ക്ക് വ്യത്യസ്ത ടെലിഫോണുകളില്‍ രണ്ട് ആളുകള്‍ തമ്മിലുള്ള സംഭാഷണം നിരീക്ഷിക്കാന്‍ കഴിയുന്നു.

ഏത് സാഹചര്യത്തില്‍ ഫോണ്‍ ടാപ്പ് ചെയ്യാം

ടെലികമ്മ്യൂണിക്കേഷന്‍ ആക്ട്-2023 സെക്ഷന്‍ 22(2) പ്രകാരം ഏതെങ്കിലും പൊതു അടിയന്തര സാഹചര്യം ഉണ്ടായാല്‍ അല്ലെങ്കില്‍ പൊതു സുരക്ഷയെ മുന്‍നിര്‍ത്തി, കേന്ദ്ര ഗവണ്‍മെന്റിനോ, സംസ്ഥാന സര്‍ക്കാരിനോ, അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി പ്രത്യേകം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, അത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അല്ലെങ്കില്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ പ്രതിരോധവും സുരക്ഷയും, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം,അല്ലെങ്കില്‍ അത്തരം നടപടിക്രമങ്ങള്‍ക്കും സുരക്ഷകള്‍ക്കും വിധേയമായി ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് വേണ്ടി ഫോണ്‍ ടാപ്പ് ചെയ്യാവുന്നതാണ്.

അനധികൃത ഫോണ്‍ ടാപ്പിംഗിനുള്ള ശിക്ഷ

ടെലിമ്മ്യൂണിക്കേഷന്‍ ആക്ട്-2023 സെക്ഷന്‍ 42(2)ബി പ്രകാരം അനുമതിയില്ലാതെ ഫോണ്‍ ടാപ്പ് ചെയ്യുന്ന ഒരാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. രണ്ട് കോടി രൂപ വരെ വര്‍ധിച്ചേക്കാവുന്ന പിഴ, അല്ലെങ്കില്‍ രണ്ടും കൂടിയാണ് ശിക്ഷ. ഒരു മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനോ,ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ ആണ് കുറ്റക്കാരനെ വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരമുള്ളത്.

1997-ലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍, നിയമപരമായ നടപടികളോ ശരിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഫോണ്‍ ചോര്‍ത്തുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതായി സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *