സംസ്ഥാനത്ത് മദ്യ വില കൂടും: നികുതി രണ്ട് ശതമാനം ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. നികുതി കൂട്ടുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധിക്കും.
വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും. നിയമസഭ സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. വിറ്റുവരവ് നികുതി വഴി 130 കോടിയാണ് ലഭിച്ചിരുന്നത്. ബെവ്‌കോ ഔട്ടലെറ്റുകളില്‍ കുറഞ്ഞ വിലയ്ക്കുളള മദ്യത്തിന്റെ ലഭ്യതക്കുറവ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *