തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തുന്നതതിനെക്കറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും .ഓര്‍ഡിനന്‍സിന്‍റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് ഇത് വീണ്ടും പരിഗണിക്കുന്നത്.സി പി ഐ മന്ത്രിമാര്‍ യോഗത്തില്‍ എന്ത് നിലപാടെടുക്കുംഎന്നുള്ളത് പ്രധാനമാണ്. നേരത്തെ ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സി പി ഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.ഓര്‍ഡിനന്‍സ് അംഗീകരിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രി കെ രാജന്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.
തര്‍ക്കത്തില്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നറിയിച്ചെങ്കിലും ചര്‍ച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാര്‍ എതിരഭിപ്രായം പറഞ്ഞാലും മിനുട്സില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി.പി.ഐ നേതൃത്വം പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും.