തിരുവനന്തപുരം : മുന്‍ മന്ത്രി കെ.ടി.ജലീലില്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി മാധ്യമം ദിനപത്രം മാനേജ്മെന്റ്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പരാതി നല്കിയ ശേഷം മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു.
‘കേന്ദ്ര വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തയക്കുന്നത് പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ജലീലിനെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമം ദിനപത്രം നല്കിയ പരാതിയില്‍ പറയുന്നു.