മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ സര്‍ക്കാര്‍ വീഴുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ നിലം പൊത്തുന്നു. നിയമസഭ പിരിച്ചു വിടുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്്. ഏറ്റവും മോശമായ സാഹചര്യത്തില്‍ അധികാരം വിടേണ്ടി വരുമെന്നും സര്‍ക്കാര്‍ വീണാലും തങ്ങളുടെ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും ശിവസേന എംപി സഞ്ചയ് റാവത്ത് പറഞ്ഞു.
വരും ദിവസങ്ങള്‍ക്കുള്ളില്‍ ഏക്നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 50 ആവുമെന്ന് മന്ത്രിയും വിമത പാളയത്തിലുള്ള പ്രഭാര്‍ ജന്‍ശക്തി തലവനുമായ ബച്ചു കഡു പറഞ്ഞു. ചില കോണ്‍ഗ്രസ് എംഎല്‍മാരും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.ഏക് നാഥ് ഷിന്‍ഡെയുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു നേരത്തെ സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഷിന്‍ഡെ ശിവ സൈനികനാണെന്നും ശിവസേനയില്‍ പ്രശ്നങ്ങളില്ലെന്നുമായിരുന്നു റാവത്ത് രാവിലെ പ്രതികരിച്ചത്. എന്നാല്‍ കൂറുമാറ്റം ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കെയാണ് സഞ്ജയ് റാവത്തിന്റെ പുതിയ ട്വീറ്റ്. 40 ലധികം എംഎല്‍എമാര്‍ ഷിന്‍ഡെക്കൊപ്പം കൂറുമാറാനെരുങ്ങുന്നെന്നാണ് വിവരം.