മേയറുടെ രാജിയാവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മൂന്നാംദിനവും സംഘര്‍ഷഭരിതം. മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് ഇന്ന് പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ നഗരസഭാ വളപ്പിലേക്ക് ഓടിക്കയറി. തളളിക്കയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി.
കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ മേല്‍വിലാസത്തില്‍ പ്രചരിക്കുന്ന കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്ന് സംശയമുണ്ട്. പഴയ ലെറ്റര്‍ പാഡിന്റെ ഹെഡറും സീലും വെച്ച് കത്ത് തയ്യാറാക്കിയതാവാമെന്നും ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *