മലയിന്‍കീഴ് വനിതാഡോക്ടറെ പീഡിപ്പിച്ച കേസ് : സിഐക്കും റൈറ്റര്‍ക്കും സസ്‌പെന്‍ഷന്‍

ബലാല്‍സംഗക്കേസില്‍ പ്രതിയായ എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ എ.വി സൈജുവിന് സസ്‌പെന്‍ഷന്‍ .വ്യാജ രേഖ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കുന്നതിന് സിഐയെ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തു.മലയന്‍കീഴ് പീഡനക്കേസ് പരാതിക്കെതിരെയാണ് ക്രിത്രിമം നടത്തിയതായി കണ്ടെത്തിയത്. കടം നല്‍കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലാണ് പരാതിയെന്ന് വരുത്താനായിരുന്നു ശ്രമം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
സൈജു മലയന്‍ കീഴില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സമയത്താണ് പീഡനക്കേസില്‍ പ്രതിയായത്. പരാതിയുമായി എത്തിയ ഡോക്ടടറെയാണ് പീഡിപ്പിച്ചത്. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.