മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം വ്യത്യസ്ത കഥാപാത്രത്തിലെത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ് ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഉര്‍വ്വശി, ബാലു വര്‍ഗീസ്, , കലൈയരശന്‍,ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
നിര്‍മ്മാതാവായ ഡോക്ടര്‍ അജിത് ജോയിയുടെ അമ്മ എല്‍സി ജോസഫ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മണികണ്ഠന് ആചാരി,സാലു റഹീം,സുര്‍ജിത്,വിനീത് തട്ടില്‍,സുധീര്‍ പറവൂര്‍,നസീര്‍ സംക്രാന്തി, അഭിജ ശിവകല,ഗീതി സംഗീതിക തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ,സഹ നിര്‍മ്മാതാവ്-പ്രദീപ് മേനോന്. അന്‍വര്‍ അലി,ഇമ്പാച്ചി, നാച്ചി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്മണ്യന് കെ വി സംഗീതം പകരുന്നു. ചിത്രസംയോജനം-അച്ചു വിജയന്,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്, കലാസംവിധാനം-മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്,ചമയം- സുരേഷ്,സ്റ്റില്‍സ്- ഫസലുല്‍ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രതീഷ് മാവേലിക്കര.