മാന്‍ഡോസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട്ടില്‍ കനത്ത മഴ

മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപം് തീരംം തൊട്ടു.ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദമാകുമെന്നാണ് പ്രവചനം.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 65 കിലോമീറ്റര് വേഗതയിലാണ് കാറ്റു വീശുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *