യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല: മാണി സി.കാപ്പൻ

പാലാ: യു ഡി എഫിലെ അവസ്ഥെക്കുറിച്ച്‌ തുറന്നടിച്ച്‌ മാണി സി കാപ്പന്‍.യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ലന്ന്  മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പന്‍ക്കുട്ടി ചേർത്തു.
രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാല്‍ എല്‍ ഡി എഫില്‍ ഈ പ്രശ്നമില്ലെന്ന് കാപ്പന്‍ പറയുന്നു.ന്നാല്‍ എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം

Leave a Reply

Your email address will not be published. Required fields are marked *