രാഹുല്‍ ഗാന്ധിക്ക് മന്‍മോഹന്‍ സിങ്ങിന്റെ ശാപമോ ?

വയോധികനായ മുന്‍ പ്രധാനമന്ത്രിമന്‍മോഹന്‍ സിങ്ങിനെ രാഹുല്‍ ഗാന്ധി മനപ്രയാസമുണ്ടാക്കിയിനുള്ള ശിക്ഷയാണ് സുറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധിയെന്നാണ് ഡിജിറ്റല്‍ മാധ്യമങ്ങളിലെ സംസാരം. 2013 സംപ്തംബര്‍ 27ന് യുപിഎ സര്‍ക്കാരിനെ കോണ്‍ഗ്രസ് ഉപധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി അന്ന് പരസ്യമായി ചോദ്യം ചെയ്തിരുന്നു. രാഷ്ട്ീയക്കാര്‍ കേസില്‍പ്പെട്ടാല്‍ ഉടന്‍ അയോഗ്യതയുണ്ടാകുന്നത് തടയാന്‍ കൊണ്ടുവന്ന ഓര്‍ഡനന്‍സിനെ തികഞ്ഞ അസംബന്ധം എന്നാണ് അന്ന് രാഹുല്‍ വിളിച്ചത്.ഓര്‍ഡിനന്‍സ് പരസ്യമായി വലിച്ചുകീറുകയും ചെയ്തിരുന്നു.

ശിക്ഷിക്കപ്പെടുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉടന്‍ അയോഗ്യതയെന്നു വ്യക്തമാക്കിയ ലില്ലി തോമസ് കേസിലെ വിധി മറികടക്കാനാണ് അന്ന് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ഓര്‍ഡിനല്‍സിലൂടെ ശ്രമിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിക്കഴിഞ്ഞാല്‍ വോട്ടവകാശും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാമെന്നായിരുന്നു ഓര്‍ഡിനന്‍സില്‍ നിര്‍ദ്ദേശിച്ചരുന്നത്.

മന്ത്രി സഭ ഇത് പാസാക്കി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറി പധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യു.എസ് സന്ദര്‍ശനത്തിന് പോവുകയും ചെയ്തു.താന്‍ വിദേശത്തായിരുന്നപ്പോള്‍ഡ രാഹുലിന്റെ ഈ രോഷപ്രകടനം മന്‍മോഹന്‍സിങ്ങിനെ വിഷമത്തിലാക്കി. അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞ് മാറിയിരുന്നു.

അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഈ സംഭവത്തിന്റെ പേരില്‍ രാജിവെക്കുമോ എന്നും അഭ്യൂഹങ്ങല്‍ പരന്നിരുന്നു.10 വര്‍ങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി കാണിച്ച ഈ അപക്വമായ നിലപാട് അദ്ദേഹത്തിന് തന്നെ വിനയാകമോ എന്ന ഭയപ്പാടിലാണ് കോണ്‍ഗ്രസ്.

 

Leave a Reply

Your email address will not be published. Required fields are marked *