വിവാദമായ കത്ത് തന്റേതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്; പാര്‍ട്ടിക്ക് വിശദീകരണം നല്കി

കത്ത് വിവാദത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കത്ത് തന്റേതല്ലെന്നാണ് മേയര്‍ വ്യക്തമാക്കിയിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് കത്ത് നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ മാധ്യമങ്ങളെ കാണും.
അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് സിപിഐഎം. വ്യാജ പ്രചാരണമെന്ന് ആരോപിച്ച് മേയര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. വിഷയത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കൈമാറിയതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.’കത്ത് എന്റെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ്. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് ഞാന്‍ മേയറുമായി സംസാരിച്ചപ്പോഴും പറഞ്ഞത്. നിയമപരമായി നീങ്ങും. ഇന്ന് പൊലീസില്‍ പരാതി നല്‍കും. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പരാതി കൊടുക്കുന്നത്. പാര്‍ട്ടി പറയാതെ മേയര്‍ പരാതി നല്കില്ലല്ലോ. ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. ആളെ കണ്ടെത്തണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയത്. മേയര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണപിന്തുണയുണ്ടാവും. മേയര്‍ രാജിവെക്കേണ്ട കാര്യമില്ല.’ ആനാവൂര്‍ നാഗപ്പന് പറഞ്ഞു.