ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്

കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയുമായി തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്. ജെബി മേത്തര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആര്യ രാജേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്ററുമായി ജെബി മേത്തര്‍ എംപി എത്തിയത്. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മേയര്‍ ആരോപിക്കുന്നു.