ഗുരുവായൂർ ക്ഷേത്രത്തില്‍ മെസിക്ക് പാല് പായസം വഴിപാട്

ലോകകപ്പിലെ നിർണായക മത്സരത്തിൽ അർജന്റീന പോളണ്ട് മത്സരത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലയണൽ മെസിക്കായി ആരാധകൻ്റെ പാൽ പായസം വഴിപാട്. മുന്‍ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 500 രൂപയ്ക്ക് പാല്പായസ വഴിപാട് നടത്തിയത്.
മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠന് പറഞ്ഞു. സി ഗ്രൂപ്പിൽ ഒരു തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റ് നേടിയ അർജന്റീന ഇപ്പോൾ സൗദി അറേബ്യയ്ക്കൊപ്പം നിൽക്കുമ്പോൾ, ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റ് നേടിയ പോളണ്ടാണ് ഒന്നാമത്.