ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് അബ്ദുറഹിമാൻ പറഞ്ഞു.
‘നികുതി കുറച്ചാലും ടിക്കറ്റ് വില കുറയില്ല, സംഘാടകർ അമിത ലാഭമെടുക്കുന്നത് തടയാനാണ് നികുതി കുറയ്ക്കാത്തത്, കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിനോദനികുതി കുത്തനെ കൂട്ടിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.