പൂവച്ചൽ ഖാദർ ചലച്ചിത്രലോകത്തെ വേറിട്ട പഥികൻ : മന്ത്രി അഹമ്മദ് ദേവർ കോവിൽ

തിരുവനന്തപുരം: ചലച്ചിത്ര ഗാന രചനരംഗത്തെ വേറിട്ട പഥികനായിരുന്നു പൂവച്ചൽ ഖാദറെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.
പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമാവാർഷികത്തോട് അനുബന്ധിച്ചു പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചലച്ചിത്ര ലോകത്തെ ആടയാഭരണങ്ങളുടെയും ആരവങ്ങളുടേയും കെട്ടു കാഴ്ചകളുടേയും വഴിയിൽ നിന്നും എന്നും മാറി നടന്ന ഏകാന്ത പഥികനായിരുന്ന പ്രിയ്യപ്പെട്ട പൂവച്ചൽ ഖാദറെന്നും അദ്ദേഹം പറഞ്ഞു.
എസ്. ജലീൽ മുഹമ്മദ് അധ്യക്ഷത വഹിച്ച അനുസ്മരണസമ്മേളനത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു, മുൻ മന്ത്രി. എം എം. ഹസ്സൻ, ഐ. ബി. സതീഷ് എം.എൽ.എ, പൂവച്ചൽ സുധീർ, നാസർ കടയറ, സി. ആർ. ഉദയകുമാർ എ. കെ ആഷിർ,പൂവച്ചൽനാസർ,തൊളിക്കോട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.