കാല്‍വേദന മൂലം തളര്‍ന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് സാന്ത്വനമേകി മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല തീര്‍ത്ഥാടനത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ട തീര്‍ത്ഥാടകനെ പരിചരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. സന്നിധാനത്തിലേക്കുള്ള യാത്രക്കിടെ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിൽ പേശീവലിവിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന തീര്‍ത്ഥാടകനാണ് മന്ത്രിയുടെ സാന്ത്വനം.
ഔദ്യോഗിക യോഗത്തിന് ശേഷം ഉച്ചയോടെ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്ന മന്ത്രി. ഈ സമയത്തതാണ് വഴിവക്കില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന തീര്‍ത്ഥാടകനെ കണ്ടതോടെ യാത്ര നിര്‍ത്തി മന്ത്രി വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ശേഷം മന്ത്രി കാലില്‍ തിരുമ്മി വിരലുകള്‍ വലിച്ചിട്ടതോടെ ഭക്തന് ആശ്വാസമായി. തുടര്‍ന്ന് വിശ്രമിച്ച് സാവധാനം നടക്കുകയും ചെയ്തു.