സില്‍വര്‍ ലൈന്‍ പദ്ധതി ബലപ്രയോഗത്തിലൂടെ നടപ്പാക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് റവന്യു മന്ത്രി കൂട്ടിച്ചേർത്തു.കെ-റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം സംസഥാനത്തെ പലയിടങ്ങളിലും നടക്കുകയാണ്. ജനമല്ല പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്തുള്ളതെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയെ സാധാരണ ജനം തിരിച്ചറിയുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.സംയുക്തസമരസമിതിയും ബി ജെ പി യുംകോണ്ഗ്രസും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെഉയര്ത്തുന്ന പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു .കല്ല് കെ റെയില്‍ സാമൂഹികാഘാത സര്‍വേ നടത്താനെന്ന പേരില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി മന്ത്രി രാജന് എത്തിയത് ശ്രദ്ധേയമാണ്