കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസിലെ ഇരയടക്കം 9 കുട്ടികളെ കാണാതയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.