രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ്പറഞ്ഞു. നിലവില്‍ രാഹുല്‍ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എത്ര കേസെടുത്താലും അദ്ദേഹത്തിന്റെ വായടപ്പിക്കാന്‍ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയാണ്.
ഇതിനൊക്കെയുള്ള തിരിച്ചടി വരുംനാളുകളില്‍ അനുഭവിക്കേണ്ടി വരും. വിനാശകാലേ വിപരീതബുദ്ധി. കൗരവ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തതിനെ കാര്യമാക്കുന്നില്ല. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവും” വേണുഗോപാല്‍ വ്യക്തമാക്കി