ജനസംഖ്യയില്‍ കൂടുതല്‍ സ്ത്രീകളും വിദേശികളും, അന്യരാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനസംഖ്യ 4.86 ദശലക്ഷം കടന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കനുസരിച്ച് 4,860,000 ആണ് രാജ്യത്തെ മൊത്തം ജനസംഖ്യ.
2023ലെ കണക്കുകളെ അപേക്ഷിച്ച് ജനസംഖ്യയില്‍ 2.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 15,46,000 പേര്‍ കുവൈറ്റികളും 33,13,000 വിദേശികളുമാണ്. 31.82 ശതമാനം സ്വദേശികളും 68.18 ശതമാനം പ്രവാസികളും എന്നതാണ് കുവൈറ്റിലെ ജനസംഖ്യാ അനുപാതം.എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടായിട്ടും കുവൈറ്റ് പൗരന്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു സ്വദേശി ജനസംഖ്യ.
ഒരു വര്‍ഷത്തിനുള്ളില്‍ 94,000 പ്രവാസികളാണ് കുവൈറ്റിലെത്തിയത്.2014 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ പ്രവാസി ജനസംഖ്യയില്‍ 1.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതിനിടെ രാജ്യത്തെ കുവൈത്തി പൗരന്‍മാരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ വര്‍ധിച്ചു. 7,58,900 സ്വദേശി പുരുഷന്മാരും, 7,87,300 സ്ത്രീകളാണ് കുവൈറ്റിലുള്ളത്.കുവൈറ്റിലെ വിദേശികളില്‍ മുന്നിലുള്ളത് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്