പാർലമെൻ്റിൽ വീണ് ശശി തരൂർ എംപിക്ക് പരിക്കേറ്റു

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി തിരുവനന്തപുരം എം.പി അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്റെ ഇടതു കാലിന്റെ കുഴ തെറ്റിയിട്ടുണ്ട്.