സാമ്പത്തിക തട്ടിപ്പ് കേസ്: എംവി ​ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാദമായ കത്ത് പുറത്ത് വന്നത്.

യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ചാണ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നല്‍കിയത്. സിപിഎം നേതാക്കളുടെ ബെനാമിയാണ് രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു