എസ്ഐആറി ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍

SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. കേരളത്തിലെ SIR നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹര്‍ജി നല്‍കിയത്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ലീഗ് വ്യക്തമാക്കി. BLO അനീഷിന്റെ ആത്മഹത്യ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലീഗ് ചൂണ്ടിക്കാട്ടി.
നിയമ നടപടികളുമായി മുന്നോട്ട് എന്നു മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങള്‍. SIR പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടും. BLO അനീഷ് ജോര്‍ജിന്റെ മരണം കൂടി ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഈ അമിത സമ്മര്‍ദം ഒഴിവാക്കണം. എന്നാല്‍ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേര്‍ക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.