”ഞങ്ങളും കൃഷിയിലേക്ക് ”
വിളവെടുപ്പ് നടത്തി

വട്ടിയൂർകാവ് : ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി തരിശായികിടന്ന സ്ഥലം വട്ടിയൂർകാവിലെ ഉദ്യോഗസ്ഥർ ഏറ്റെടുത്ത് കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉദ്ഘാടന കർമ്മം കൊടുങ്ങാനൂർ മുന്നറതല എലായിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു
തിരുവനന്തപുരം നഗരസഭ വികസനകാര്യ ചെയർപേഴ്സൺ കുമാരി ആതിര. എൽ, കാച്ചാണി വാർഡ് കൗൺസിലർ പി. രമ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. പത്മം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോമിജേക്കബ്, കൃഷി വികസന സമിതി അംഗങ്ങൾആയ കല്ലടനാരായണപിള്ള, അഡ്വ. പഴനിയപിള്ള, അഡ്വ. രമേശ്‌കുമാർ, വി. ബാലചന്ദ്രൻനായർ, എൻ പ്രഭാകരൻനായർ, രവി കല്ലുമല, രാജൻ മേലത്തുമേലെ കൃഷി ഓഫീസർ ഡോ. തുഷാര റ്റി ചന്ദ്രൻ, അസിസ്റ്റന്റ് മുഹമ്മദ്‌ഷാഫി, ഷാനി തുടങ്ങിയവർ സംബന്ധിച്ചു.വിളവെടുത്ത പച്ചക്കറികൾ മൂന്നാമൂട് സെൻറ് ജോസഫ് ഓർഫനേജിനു കൈമാറി.