സംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ്റെ രാജിയിലേക്ക് വഴിയൊരുക്കിയത് ദേശീയ കമ്മിറ്റിയുടെ നിലപാട്.രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.രാജി പ്രക്യാപനം ഉടനുണ്ടായേക്കും.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തിപ്പെട്ടതിനു പിന്നാലെയാണ് ദേശീയ കമ്മിറ്റി ശക്തമായ നിലപാടെടുത്തത്പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കുകയാണ്. സംസ്ഥാന നേതാക്കളുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവയിലബിൾ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു.