നാലു മന്ത്രിമാര്‍ക്ക് പുതിയ വാഹനം ; ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു

നാലു മന്ത്രിമാര്‍ക്ക് പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചു കൊണ്ട് വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി.
മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍ , ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിമാരുടെ യാത്രയ്ക്കായി വാങ്ങുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണവും നീട്ടി. മുഖ്യമന്ത്രിയുടെ യാത്രക്കായി മുമ്പ് കിയാ കാര്‍ണിവല്‍ വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *