ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്കമുകള്‍ സ്വദേശി മന്യയാണ് ഗുരുതതാവസ്ഥയില്‍ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിര്‍ത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നെയ്യാറ്റിന്‍കര ടിബി ജംങ്ങ്ഷന് സമീപത്ത് വെച്ചാണ് കളിയിക്കാവിള ബസില്‍ നിന്നും മന്യ തെറിച്ചുവീണത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.