നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎ റെയിഡ്. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് പുലര്‍ച്ചെയെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. എറണാകുളത്ത് മാത്രം 12 ഇടങ്ങളില്‍ അന്വേഷണസംഘമെത്തി. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ എം എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും പരിശോധന നടത്തി. ഇതിന് പുറമേ കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്.പത്തനംതിട്ടയില്‍ പിഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം നിസാര്‍ എന്നിവരുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തി. കുലശേഖരപതിയിലെ വീട്ടിലാണ് പുലര്‍ച്ചെ മൂന്ന് മുതല്‍ റെയ്ഡ് ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.