മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി മാറ്റിവെച്ചു.
ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഒന്നാം തീയതി ആണ് ഇവര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നത്. വളാഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവതിയെ പിറ്റേ ദിവസം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പൂനെ വൈറോളജി ലാബില്‍ നിന്ന് ഫലം പുറത്തുവന്നതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മലപ്പുറത്ത് ചേര്‍ന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പുകള്‍ പുറത്തിറക്കും. ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് 9. 30ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
പ്രദേശത്ത് ചത്ത പൂച്ചയുടെ സാമ്പിളുകള്‍ ശേഖരിച്ചു. രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന 9 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്താനില്‍ വെള്ളപ്പൊക്ക ഭീഷണി; കൂടുതല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ഇന്ത്യ