മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി.

നടന് നിരഞ്ജ് മണിയന്‍പിള്ള വിവാഹിതനായി.പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം.മമ്മൂട്ടി, ജയറാം, ജഗദീഷ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന് സേതു, തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന് 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടക്കും.
മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ‘ബോബി’, ‘ഡ്രാമ’, ‘ഫൈനല്‍സ്’ തുടങ്ങിയ സിനിമകളിലും നിരഞ്ജ് ഭാഗമായി. ‘വിവാഹ ആവാഹനം’ എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.