തിരുവനന്തപുരം : ഒറ്റയടിക്ക് കോടീശ്വരനാകുളള മോഹവുമായി മലയാളികള്‍. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന് മികച്ച പ്രതികരണം. ഒരാഴ്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നിരിക്കുന്നത്. എഴ് ദിവസത്തിനുളളില്‍ പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
തുടക്കത്തില്‍ തന്നെ വില്പന പൊടിപൊടിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണു വിറ്റുപോയത്.