ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ നയപ്രഖ്യാപന പ്രസംഗം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാറിന് ഒരു ദിശാബോധമുണ്ട് എന്ന് തോന്നാത്ത ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക മുരടിപ്പ് മറച്ചുവെക്കാനുള്ളതായി അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും.
കേരള പോലീസിനെ പ്രശംസിച്ചതും വി ഡി സതീശന് വിമര്‍ശിച്ചു.
ഗവര്‍ണറുടെ മുഖത്ത് ചിരി പോലുമുണ്ടായില്ലെന്നും കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.