പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച് പത്താം വളവ് ട്രെയിലര്‍

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എംപദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ ട്രെയിലര്‍ പുറത്ത്. മികച്ച പ്രതികരണമാണ് സോഷ്യല് മീഡിയയില് നിന്ന് ലഭിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങളുമായാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സുരജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം ശ്രദ്ധേയമാണ്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.
ട്രെയിലര്‍ കാണാം